രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ച്‌ കൊടുക്കുക മോദി സര്‍ക്കാരിന്‍റെ വികസന ലക്ഷ്യം ; ഡോ. തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും മറ്റ് പൊതുമേഖലാ ബാങ്കുകളെയും കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ച്‌ കൊടുക്കുക എന്നതാണ് മോദി സര്‍ക്കാരിന്‍റെ വികസന ലക്ഷ്യം എന്ന് മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.തോമസ് ഐസക്ക് പറഞ്ഞു. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ദിവസം കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ശാഖകള്‍ സന്ദര്‍ശിച്ച ജീവനക്കാരോടും ഇടപാടുകാരോടും സംവദിച്ചു കൊണ്ടാണ് ജാഥാ സമാപിച്ചത്.

സ്വകാര്യവല്‍ക്കരിക്കാതെ തന്നെ സ്വകാര്യ മേഖലയുടെ സ്വഭാവത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റുന്നത് എങ്ങനെ എന്ന് തെളിയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  രാജ്യത്തെ നിക്ഷേപങ്ങള്‍ സമാഹരിച്ച്‌ ആവശ്യക്കാര്‍ക്ക് വായ്പ കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബാങ്കുകള്‍ ദേശസല്‍ക്കരിക്കപ്പെട്ടത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മുന്‍ഗണനാ വായ്പാ നിബന്ധനകള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ നിബന്ധനകള്‍ പാലിക്കുവാന്‍ എസ്.ബി.ഐക്ക് കഴിയുന്നില്ല. അതിന് കാരണം സമാഹരിച്ച നിക്ഷേപങ്ങള്‍ വായ്പയായി നല്‍കുന്നതിന് പകരം കൂടുതല്‍ ലാഭം മുന്നില്‍ കണ്ട് ഇന്‍വെസ്റ്റ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണമാണ്.

എസ്.ബി.ഐബികോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുക മാത്രമല്ല മൂലധനവും നല്‍കുകയാണ്. കോര്‍പ്പറേറ്റ് വായ്‌പകള്‍ എഴുതിതള്ളുന്നതിന് പകരം ബാങ്കുകളെ തന്നെ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ച്‌ കൊടുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യത്തെ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ തടസം നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വ്യക്തികളുടെ പേരിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടുന്നത്.

എം എ അജിത് കുമാര്‍, (ജനറല്‍ സെക്രട്ടറി,എന്‍ സനില്‍ബാബു,ജി.എസ്.രാജേഷ് (എസ്.ബി.ഐ.ഒ.എ കേരള സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), ജാഥാ മാനേജര്‍ ഡി. വിനോദ് കുമാസര്‍, വൈസ് ക്യാപ്റ്റന്‍ എന്‍.നിഷാന്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സി.ജയരാജ് (എസ്.ബി.ഐ.ഐ.എഫ് ജനറല്‍ സെക്രട്ടറി) സ്വീകരണത്തിന് മറുപടി പറഞ്ഞു.എസ്.ബി.ഐ.ഐ.എഫ് പ്രസിഡന്റ് അമല്‍ രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.വി.ജോസ് സ്വാഗതം ആശംസിച്ചു. ബെഫി ജില്ലാ ജോ.സെക്രട്ടറി. ആര്‍.എസ്.അനൂപ് നന്ദി പറഞ്ഞു. രാവിലെ എ. കെ.ജി സെന്ററിന് മുന്നിലെ എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച ജാഥ പി.വി.ജോസ് ഉദ്ഘാടനം ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...