പാലക്കാട് : സംസ്ഥാനത്ത് വികസനം തടയാന്‍ പ്രതിപക്ഷം വര്‍ഗീയ കൂട്ടായ്‌മ ഉണ്ടാക്കുകയാണെന്ന് എന്‍.സി.പി. നിയമസഭാ കക്ഷി നേതാവ് തോമസ് കെ തോമസ് എം.എല്‍.എ. പാലക്കാട് ജില്ലാ നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇരുട്ടില്‍ നിലകൊണ്ടാല്‍ മതി എന്നാണ് പ്രതിപക്ഷ നിലപാട്. എന്നാല്‍ പുതിയ തലമുറയ്ക്കുവേണ്ടിയുള്ള വികസനക്കുതിപ്പിനെ ഇല്ലാതാക്കാന്‍ നാട് അനുവദിക്കില്ല. സംസ്ഥാന പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവര്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ വീണ്ടും ജനങ്ങളെ കാണേണ്ടിവരുമെന്ന് ഓര്‍ക്കണം.
വികസന വഴിയില്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ് കേരളം. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളി അതിജീവിക്കാന്‍ കേരളം ശ്രമിക്കുമ്പോള്‍ അത് ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും തോമസ് കെ തോമസ എം.എല്‍.എ. പറഞ്ഞു. എ.രാമസ്വാമി ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. എ. റസാഖ് മൗലവി,ടി എന്‍ . ശിവശങ്കരന്‍ ജില്ലാ നേതാക്കളായ കപ്പില്‍ സൈദലവി, പി. അബ്ദുറഹ്മാന്‍, ഷൌക്കത്തലി, കെ പി അബ്ദുറഹ്മാന്‍, ഷെനിന്‍ മന്ദിരട്, അഡ്വ . മുഹമ്മദ് റാഫി, എസ് ജെ എന്‍ നജീബ്, എം എം കബീര്‍, സൈഫുദ്ധീന്‍ , മൊയ്‌ദീന്‍ കുട്ടി, രാജഗോപാല്‍, റെജി, പി എ അബ്ദുള്ള, എന്നിവര്‍ സംസാരിച്ചു