തോണിക്കടവ് പാലം അപകടഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പുറക്കാട് ഗ്രാമപ്പഞ്ചായത്തിലെ തോണിക്കടവ് പാലം അപകടഭീഷണിയിൽ. പാലത്തിന്റെ അനുബന്ധപാതയും കൽക്കെട്ടുമിടിഞ്ഞതാണ് അപകടഭീഷണിയാകുന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. 2002-ൽ വി.എം. സുധീരൻ എംപിയായിരുന്നപ്പോൾ പ്രാദേശികവികസന പദ്ധതിയിൽപ്പെടുത്തി നിർമിച്ചതാണ് നാലുചിറ തോണിക്കടവ് പാലം. സുധീരൻ പാലമെന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്.

നാലുചിറ, ഇല്ലിച്ചിറ, മുക്കട, കൊച്ചുപുത്തൻകരി പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ്. പാലം കടന്നാൽ മുക്കടവഴി കുന്നുമ്മ, തകഴി പ്രദേശങ്ങളിലേക്കും ഇല്ലിച്ചിറവഴി ദേശീയപാതയിലേക്കും എത്താനാകും. നിർദിഷ്ട കരുമാടി-കൊട്ടാരവളവ് ബൈപ്പാസ് യാഥാർഥ്യമാകുമ്പോൾ തോണിക്കടവ് പാലത്തിന്റെ പ്രാധാന്യം വർധിക്കും. കോരംകുഴി തോട്ടിലെ ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവുമാണ് പാലത്തിന്റെ കൽക്കെട്ടും അനുബന്ധപാതയും തകരാൻ കാരണമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...