ബൈക്ക് മോഷണം : പിടിയിലായവര്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍.  ശ്യാംകുമാര്‍(22), സിഹാസ് (22) എന്നിവരാണ് കൊടുമൺ പോലീസിന്‍റെ  പിടിയിലായത്. ഇവര്‍ മറ്റ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കള്ളങ്ങൾ പറഞ്ഞ് പോലീസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇവരെ  വിശദമായി ചോദ്യം ചെയ്യലിന് ശേഷം  കുടുക്കുകയായിരുന്നു.

ഈ മാസം മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി ഷാജിയുടെ വീടിന്‍റെ  മുൻവശം കാർ പോർച്ചിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന റെഡ് ചില്ലി നിറത്തിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. പിറ്റേന്ന് കൊടുമൺ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണമെന്നോണം,ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സ്ഥിരം കള്ളന്മാരുടെ വിവരങ്ങൾ പരമാവധി ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ തന്നെ ഇതിനായി രൂപവൽക്കരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...