കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് എം.എം. വര്‍ഗീസിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായ മര്‍ദ്ദിച്ച ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
വാര്‍ഡ് പ്രസിഡന്‍റിനെതിരായി എതിരായി എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ നിയമപരമായി അന്വേഷിക്കുന്നതിന് പകരം സി.പി.എം നേതാക്കള്‍ നിയമം കയ്യിലെടുത്ത് രാഷ്ട്രീയ പകപോക്കലിന് വേണ്ടി വാര്‍ഡ് പ്രസിഡന്‍റിനെ കഴുത്തില്‍ കയര്‍ മുറുക്കി ക്രൂരമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള സി.പി.എം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

എം.എം. വര്‍ഗീസിനോട് വിദേശത്ത് പോകുവാന്‍ സഹായം ചോദിച്ചുവന്ന ആളിനെ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും അതിന്‍റെ പേരില്‍ നിയമം കയ്യിലെടുത്ത് കഴുത്തില്‍ കയര്‍കെട്ടിവലിച്ച് ക്രൂരമായി മര്‍ദ്ദി്ക്കുകയും അത് വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം.എം. വര്‍ഗീസിനെ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...