എക്സൈസ് വിമുക്തി മിഷന്‍ ജില്ലാതല പ്രശ്‌നോത്തരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രശ്‌നോത്തരി നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തി മിഷന്‍ ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ പ്രശ്‌നോത്തരിയിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം സൂരജ് മുഖ്യസന്ദേശം നല്‍കി.

ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി റവ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി എം ജയമോള്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക്, എക്സൈസ് ഇന്‍സ്പെക്ടര്‍ ശിഹാബുദ്ദീന്‍, എന്നിവര്‍ പങ്കെടുത്തു. പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കൃഷ്ണപ്രിയ, ഷിഹാദ് ഷിജു എന്നിവര്‍ ഒന്നാം സ്ഥാനവും തിരുവല്ല എംജിഎം ഹൈസ്‌കൂളിലെ ഷോണു വി ഷിജോ, സ്റ്റെഫിന്‍ സ്റ്റാന്‍ലി ബേബി എന്നിവര്‍ രണ്ടാം സ്ഥാനവും അടൂര്‍ ചൂരക്കോട് എന്‍എസ്എസ് ഹൈസ്‌കൂളിലെ സി ദേവനന്ദ, ചിന്മയ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...