Friday, April 26, 2024 12:46 pm

മണിപ്പൂരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നു : വി. ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. മണിപ്പൂരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല.

ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്. രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ് സംഘപരിവാറുകാര്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോ­​ഴി­​ക്കോ­​ട്ട് ബൂ­​ത്ത് ഏ​ജ​ന്‍റ് കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: കോ­​ഴി­​ക്കോ­​ട്ട് എ​ല്‍­​ഡി­​എ­​ഫി​ന്‍റെ ബൂ­​ത്ത് ഏ​ജ​ന്‍റ് കു­​ഴ­​ഞ്ഞു­​വീ­​ണ് മ­​രി­​ച്ചു. കു­​റ്റ​ച്ചി­​റ സ്വ­​ദേ­​ശി...

ഓപ്പൺ വോട്ടിൽ ക്രമക്കേട് ; ഇന്ന് വൈകീട്ട് മുതൽ ‘നാടൊരുമിക്കണം’ ക്യാംപെയ്ൻ വടകര...

0
വടകര : ഓപ്പൺ വോട്ടിൽ ക്രമക്കേടെന്ന് ഷാഫി പറമ്പിൽ. ചെറുപ്പക്കാരെ പോലും...

ഇലവുങ്കൽ അർത്തിനാൽ പടി റോഡിലെ പാലം പണി മുടങ്ങി ; യാത്രാ ദുരിതത്തില്‍ നാട്ടുകാര്‍

0
കോന്നി : പഴയ പാലം പെളിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പിന് പിന്നാലെ കോൺഗ്രസിനെതിരെ ‘മുസ്ലിം’ ആരോപണം ആവർത്തിച്ച് ബിജെപി

0
ന്യൂഡൽഹി : പിന്നോക്ക വിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ കവർ  ന്നെടുക്കുകയും പ്രീണന...