കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തില്‍ കഥകളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ കഥകളി അരങ്ങേറ്റത്തിന്‌ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തില്‍ കഥകളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ കഥകളി അരങ്ങേറ്റത്തിന്‌ ഒരുങ്ങുന്നു. ഒരു വര്‍ഷം നീണ്ട കഠിന പരിശീലനത്തിനുശേഷമാണ്‌ അരങ്ങില്‍ എത്തുന്നത്‌. അറുപത്തിരണ്ട്‌ വയസുകാരനായ വേണുഗോപാല്‍ ആണ്‌ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍. കഥകളിയുടെ സമഗ്ര മേഖലകളിലും ഉള്ള പരിശീലനമാണ്‌ ക്ഷേത്രത്തില്‍ നടന്നു വരുന്നത്‌. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്‌. നമ്മുടെ നാട്ടിലും കഥകളി കലാകാരന്മാരെ സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ്‌ ക്ഷേത്രം കഥകളി പരിശീലനം ആരംഭിച്ചിരിക്കുന്നതെന്ന്‌ ഭരണസമിതി അറിയിച്ചു. പരിശീലനം നടത്തുന്ന അന്‍പതോളം കുട്ടികളില്‍നിന്നു പതിനെട്ട്‌ പേരാണ്‌ അരങ്ങില്‍ എത്തുന്നത്‌. പ്രശസ്‌ത കഥകളി കലാകാരന്‍ പന്തളം ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ ആണ്‌ കുട്ടികള്‍ പരിശീലനം നടത്തിവരുന്നത്‌. ഞായറാഴ്‌ചകളില്‍ മാത്രം നടന്ന പരിശീലനം ഇപ്പോള്‍ എല്ലാ ദിവസവും നടക്കുന്നുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...