പോലീസിനെ കയറൂരി വിട്ടതാണോ എന്ന് ഭരിക്കുന്നവർ വ്യക്തമാക്കണം : പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് അപലപനീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ കയറൂരി വിട്ടതാണോ എന്ന് ഭരിക്കുന്നവർ വ്യക്തമാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതി. ഇന്ത്യ മുന്നണിയിൽ ഇരിക്കുന്നവർ ആണ് കേരളത്തിൽ ഇത് ചെയ്യുന്നത്. കേസ് എടുക്കാറുണ്ടെങ്കിലും ഇത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. അറസ്റ്റ്‌ പ്രതിഷേധാർഹമെന്നും കുഞ്ഞാലിക്കുട്ടി. ജനകീയ സമരങ്ങൾ നാട്ടിൽ സാധാരണ ഉള്ളതാണ്. കുറച്ചുകൂടി ജനാധിപത്യപരമായി നീങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാൻ ഉള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ല. അടിച്ചമർത്താൻ തുടങ്ങിയാൽ സിപിഐഎമ്മിന് കേന്ദ്രത്തെ വിമർശിക്കാൻ പറ്റാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി. വിഷയം നാളെ യുഡിഎഫ് ചർച്ച ചെയ്യും. പ്രതിപക്ഷം ജനകീയ സമരങ്ങളിലൂടെ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച രാഹുലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് ബെന്നി ബെഹനാൻ എംപി പ്രതികരിച്ചു. ആജീവനാന്തം പിണറായി മുഖ്യമന്ത്രിയാകുമെന്ന് കരുതരുത്. മുഖ്യമന്ത്രിക്ക് അധികാര പ്രമത്തത ബാധിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...