തൃശൂർ: കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ് തുടങ്ങിയവർ കൂടെ നടന്ന് ചതിക്കുന്നവരാണെന്ന് പത്മജ വേണുഗോപാൽ തുറന്നടിച്ചു. ഇവർ സയാമീസ് ഇരട്ടകളെപ്പോലെ ആണെന്നും പത്മജ പരിഹസിച്ചു. ഇതിനെതിരേ പാർട്ടിയിൽ പരാതി കൊടുത്താൽ അത് പരിഗണിക്കാതെ ചവിറ്റു കുട്ടയിൽ എറിയും. ഒരു അഖിലേന്ത്യാ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്റെ പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കുമെന്ന് അവർ വിമർശിച്ചു. തൃശൂരിൽ തെരഞ്ഞെടുപ്പിൽ വീഴ്ചയുണ്ടായെന്ന കെ. മുരളീധരന്റെ പ്രതികരണത്തിനു പിന്നാലെയാണ് പത്മജയുടെ പ്രതികരണം. കെപിസിസി യോഗത്തിലാണ് കെ. മുരളീധരൻ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്തെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























