തോട്ടക്കോണം സ്കൂൾ എസ്.പി.സി കേഡറ്റുകൾ ട്രാഫിക് ബോധവൽക്കരണം നടത്തി

For full experience, Download our mobile application:
Get it on Google Play

​പന്തളം: റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പന്തളം എസ് ഐ ശരത് കൃഷ്ണന്റെ നേതൃത്വത്തിൽ ട്രാഫിക് അവയർനസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. നടപ്പാതകൾ നമ്മുടെ അവകാശം എന്ന സന്ദേശത്തിന് മുൻഗണന നൽകിക്കൊണ്ടായിരുന്നു ക്യാമ്പയിൻ സംഘടിപ്പിച്ചത്.
​ റോഡിലൂടെ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട കൃത്യമായ നിയമങ്ങളെക്കുറിച്ചും കാൽനട യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും കേഡറ്റുകൾ യാത്രക്കാർക്ക് വിശദീകരിച്ചു നൽകി.

സീബ്രാ ക്രോസിംഗുകളുടെ പ്രാധാന്യം, അമിതവേഗതയുടെ ആപത്തുകൾ, ട്രാഫിക് സിഗ്നലുകൾ പാലിക്കേണ്ടതിന്റെ വശങ്ങൾ എന്നിവയെക്കുറിച്ച് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്യുകയും യാത്രക്കാരോട് സംസാരിക്കുകയും ചെയ്തു. ​റോഡുകൾ കാൽനട യാത്രക്കാർക്ക് കൂടി സുരക്ഷിതമായി ഉപയോഗിക്കാനുള്ളതാണെന്ന ബോധ്യം ഡ്രൈവർമാരിലും പൊതുജനങ്ങളിലും എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സി.പി.ഒമാരും ഡി ഐയും പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...