എസ് പി സി പദ്ധതിയുടെ പതിനഞ്ചാം വാർഷിക ദിനം തോട്ടക്കോണം എസ് പി സി യൂണിറ്റ് വിപുലമായി ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : എസ് പി സി പദ്ധതിയുടെ പതിനഞ്ചാം വാർഷിക ദിനം തോട്ടക്കോണം എസ് പി സി യൂണിറ്റ് വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി പന്തളം എസ് ഐ സി വി വിനോദ് കുമാർ എസ് പി സി പതാക ഉയർത്തി. തുടർന്ന് ഗാർഡിയൻ എസ് പി സി പ്രസിഡന്റ് ബിജു കുര്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി എം പ്രമോദ് കുമാർ സംസാരിച്ചു. പന്തളം എസ് ഐ പി കെ രാജൻ രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.

എസ് പി സി പദ്ധതിയിൽ പുതുതായി ചേർന്ന ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾക്ക് എസ് പി സിയുടെ പ്രവർത്തനങ്ങളും നിയമങ്ങളും സംബന്ധിച്ച് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. കൂടാതെ രക്ഷകർത്താക്കളുടെ പങ്ക് നിർണായകം ആകുന്ന ഗാർഡിയൻ എസ് പി സി യുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും വിശദമായി അവതരിപ്പിച്ചു. ഡി ഐ അൻസാജു, സിപിഒ മാരായ സി ആർ ഗീത, എ മോത്തിമോൾ എന്നിവർ ബോധവൽക്കരണ സെഷനുകൾക്ക് നേതൃത്വം നൽകി. പന്തളം സീതാലയം ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശീതൾ, ടോട്ടൽ ഹെൽത്ത്‌ മാനേജ്മെന്റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേഡറ്റുകൾക്ക് ക്ലാസ് എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...