എസ് പി സി പദ്ധതിയുടെ പതിനഞ്ചാം വാർഷിക ദിനാഘോഷം നടത്തി തോട്ടക്കോണം എസ് പി സി യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

പന്തളം : എസ് പി സി പദ്ധതിയുടെ പതിനഞ്ചാം വാർഷിക ദിനം തോട്ടക്കോണം എസ് പി സി യൂണിറ്റ് വിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി പന്തളം എസ് ഐ
സി വി വിനോദ് കുമാർ എസ് പി സി പതാക ഉയർത്തി. തുടർന്ന് ഗാർഡിയൻ എസ് പി സി പ്രസിഡന്റ് ബിജു കുര്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി എം പ്രമോദ് കുമാർ സംസാരിച്ചു. പന്തളം എസ് ഐ പി കെ രാജൻ രക്ഷ കർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ് എടുത്തു.

എസ് പി സി പദ്ധതിയിൽ പുതുതായി ചേർന്ന ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾക്ക് എസ് പി സി യുടെ പ്രവർത്തനങ്ങളും നിയമങ്ങളും സംബന്ധിച്ച് പ്രത്യേക ബോധവൽക്കരണ സെക്ഷന്‍ സംഘടിപ്പിച്ചു. കൂടാതെ രക്ഷകർത്താക്കളുടെ പങ്ക് നിർണായകം ആകുന്ന ഗാർഡിയൻ എസ് പി സി യുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും വിശദമായി അവതരിപ്പിച്ചു. ഡി ഐ അൻസാജു, സിപിഒ മാരായ സി ആർ ഗീത,എ മോത്തിമോൾ എന്നിവർ ബോധവൽക്കരണ സെഷനുകൾക്ക് നേതൃത്വം നൽകി. പന്തളം സീതാലയം ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശീതൾ, ടോട്ടൽ ഹെൽത്ത്‌ മാനേജ്മെന്റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേഡറ്റുകൾക്ക് ക്ലാസ്സ്‌ എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...