ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പിൻവലിക്കണം, വേണമെങ്കിൽ പുതുതായി പ്രബന്ധം രചിച്ച് ഡോക്ടറേറ്റ് നേടാം ; ചങ്ങമ്പുഴയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തിൽ പ്രതികരണവുമായി ചങ്ങമ്പുഴയുടെ കുടുംബം. ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പിൻവലിക്കണം. ചിന്ത ജെറോമിന് വേണമെങ്കിൽ പുതുതായി പ്രബന്ധം രചിച്ച് ഡോക്ടറേറ്റ് നേടാമെന്നും ചങ്ങമ്പുഴയുടെ മകൾ ലളിത മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് നേടിയ ഡോക്ടറേറ്റ് അംഗീകരിക്കാനാകില്ല. വിദ്യാർത്ഥിയെന്ന നിലയിൽ ചിന്ത ജെറോമിനോട് ക്ഷമിക്കുമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത പറഞ്ഞു. ഗൈഡുമാരുടെ തെറ്റ് ക്ഷമിക്കാനാകില്ലെന്നും അവരെ പുറത്താക്കണമെന്നും ലളിത ആവശ്യപ്പെട്ടു. ഗവർണർക്ക് ലഭിച്ച പരാതിയിൽ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലളിത കൂട്ടിച്ചെർത്തു.

ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.

ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു. പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....