പ്രൊഫസര്‍ എരുമേലി പരമേശ്വരന്‍ പിള്ള സ്മാരക കഥാ, കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ബുക്സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലയേഴ്‌സിന്‍റെ പ്രൊഫസര്‍ എരുമേലി പരമേശ്വരന്‍ പിള്ള സ്മാരക കഥാ, കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌കാരം സൗദിയിലെ ദമ്മാമിലെ എഴുത്തുകാരി സോഫിയാ ഷാജഹാന്‍റെ മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭത്തിനാണ് ലഭിച്ചത്. കഥാ പുരസ്‌കാരം ലത ലക്ഷ്മിയുടെ ചെമ്പരത്തിയും നേടി. 97കഥകളില്‍ നിന്നും 123 കവിതകളില്‍ നിന്നുമാണ് ഈ കൃതികള്‍ തിരഞ്ഞെടുത്തത്. 15,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് പ്രൊഫ. മുണ്ടശ്ശേരി സ്മാരക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പ്രവാസി എഴുത്തുകാരി സോഫിയാ ഷാജഹാന്‍റെ ആറാമത്തെ കവിതാ സമാഹാരമാണ് മാക്ള്‍ബെത് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ മഞ്ഞിന്‍ ചിറകുള്ള വെയില്‍ ശലഭം. നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക് നടന്ന വാക്കുകള്‍, ഒറ്റമുറിവ്, ഒരേ പല മിടിപ്പുകള്‍ എന്നിവയാണ് സോഫിയ ഷാജഹാന്‍റെ മറ്റ് കൃതികള്‍. ദമ്മാം ദാര്‍ അല്‍ സ്സിഹ മെഡിക്കല്‍ സെന്റെര്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സോഫിയ കൊല്ലം സ്വദേശിനിയാണ്. ഷാജഹാനാണ് ഭര്‍ത്താവ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...