പാസ്സിംങ് ഔട്ട് പരേഡ് നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ് മൈലപ്ര എസ്സ് എച്ച് സ്കൂൾ ഗ്രാണ്ടിൽ വെച്ച് ചൊവ്വാഴ്ച്ച രാവിലെ 9:30 ന് (31) ന് നടത്തി. മൈലപ്ര എസ്സ് എച്ച്, പത്തനംതിട്ട ഗവൺമെൻറ് ഹയർ സെക്കന്ററി, വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ എന്നീ സ്കൂളുകളിലെ എസ്സ് പി സി കേഡറ്റുകൾ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്സ് പി യും എസ്സ് പി സി പ്രോജക്റ്റ് ജില്ലാ നോഡൽ ഓഫീസറും ആയ കെ എ വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു.

മൈലപ്ര പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ് മാത്യു വർഗ്ഗീസ്, പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജിബു ജോൺ, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ ജി, എസ്സ് എച്ച് സ്കൂൾ മാനേജർ ഫാ. പോൾ നിലയ്ക്കൽ, ഹെഡ്മാസ്റ്റർ സജി വർഗ്ഗീസ്, പത്തനംതിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് കുമാർ, സ്കൂൾ പി റ്റി എ പ്രസിഡന്റ് റനീസ് മുഹമ്മദ്, ഗാർഡിയൻ പി റ്റി എ പ്രസിഡന്റ് അബ്ദുൾ വഹാബ് , റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന കലോത്സവത്തിൽ കാർട്ടൂൺ, മോണോ ആക്ട്, ഓട്ടൻതുള്ളൽ എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ജൂനിയർ കേഡറ്റ് കുമാരി, ഗൗരിനന്ദന ജെ, കഥാ രചനയിൽ ബി ഗ്രേഡ് നേടിയ സീനിയർ കേഡറ്റ് അഞ്ജന സന്തോഷ് എന്നിവരെ അനുമോദിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...