തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂടി വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ജയപ്രകാശ് വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രിക്ക് വധ ഭീഷണി ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
RECENT NEWS
Advertisment