മൂന്നര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി

For full experience, Download our mobile application:
Get it on Google Play

അമ്പലവയൽ : എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അമ്പലവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 360 സെന്റിമീറ്റർ ഉയരമുള്ളതും 60 ഓളം ശിഖരങ്ങൾ അടങ്ങിയതുമായ കഞ്ചാവ് ചെടി കണ്ടെത്തി. സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ കുറ്റികൈത-പുതുക്കാട്-മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്ത് തടത്തിൽ പത്രോസ് മകൻ റെജി ടി.പിയുടെ പുരയിടത്തിൽ നിന്നാണ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മുളപിച്ചെടുത്താണ് പുരയിടത്തിൽ വളർത്തിയതെന്നും റെജി മൊഴി നൽകി. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്.എം, അനീഷ്. ഇ.എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല. ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് .കെ എന്നിവരും പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...

ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സംസ്ഥാനത്തെ ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ്...