കിഴക്കമ്പലത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 21 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ 21-കാരൻ കിഴക്കമ്പലത്തെ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് ചെറുവിള പുത്തൻ വീട്ടിൽ നബീൽ നസീർ ആണ് മരിച്ചത്. കിഴക്കമ്പലത്തെ വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളം ചിറയിലാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ നബീൽ വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സ് സംഘവും ചേർന്ന് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ രാത്രി ഏഴ് മണിയോടെയാണ് 18 അടി ആഴമുള്ള കുളത്തിന്റെ അടിത്തട്ടിൽ വള്ളിപ്പായലിൽ കുടുങ്ങിക്കിടന്ന നിലയിൽ നബീലിനെ കണ്ടെത്തിയത്. ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....

ചാമ്പ്യൻസ് ലീഗ് : അരങ്ങേറ്റത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് ബൊറൂസ്സിയ ഡോർട്ട്മുണ്ട് താരം

0
ഡോർട്ട്മുണ്ട് (ജർമനി) : ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിനിടെ ജർമൻ ക്ലബ്ബ്...