യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പി‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശികളായ ഹിലാൽ, സംഗീത്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കൈപ്പറവളപ്പിൽ വീട്ടിൽ ബാലന്റെ മകൻ 25 വയസ്സുള്ള അരുണിനെയാണ് അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ 12 ഓളം പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ അരുണിൻ്റെ ചെവിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അരുണിനെ പ്രതികൾ ആക്രമിച്ചതെന്നാണ് വിവരം. അരുണും പ്രതികളും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതിൻ്റെ പേരിലായിരുന്നു ആക്രമിച്ചത് എന്നുമാണ് പോലീസ് നൽകുന്ന വിവരം.

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികൾ ഇതിന് ശേഷം യുവാവിനെ വെള്ളറക്കാട് ചിറമനേങ്ങാട് എന്ന സ്ഥലത്ത് വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസിൽ യുവാവ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തെങ്കിലും സംഭവം നടന്നത് കുന്നംകുളത്തായതിനാൽ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കേസിൽ പിടിയിലാകാനുള്ള 9 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ചങ്ങരംകുളം പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...