യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശികളായ ഹിലാൽ, സംഗീത്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കൈപ്പറവളപ്പിൽ വീട്ടിൽ ബാലന്റെ മകൻ 25 വയസ്സുള്ള അരുണിനെയാണ് അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ 12 ഓളം പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ അരുണിൻ്റെ ചെവിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അരുണിനെ പ്രതികൾ ആക്രമിച്ചതെന്നാണ് വിവരം. അരുണും പ്രതികളുംതമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതിൻ്റെ പേരിലായിരുന്നു ആക്രമിച്ചത് എന്നുമാണ് പോലീസ് നൽകുന്ന വിവരം.

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികൾ ഇതിന് ശേഷം യുവാവിനെ വെള്ളറക്കാട് ചിറമനേങ്ങാട് എന്ന സ്ഥലത്ത് വെച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസിൽ യുവാവ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തെങ്കിലും സംഭവം നടന്നത് കുന്നംകുളത്തായതിനാൽ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കേസിൽ പിടിയിലാകാനുള്ള 9 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ചങ്ങരംകുളം പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് : ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

0
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് എംഡിഎംഎ കേസ്...

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...