ഡല്‍ഹിയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണപ്പെട്ട മൂന്ന് കുട്ടികളും 13 വയസിന് താഴെ പ്രായമുള്ളവരാണെന്ന് പോലീസ് പറ‍ഞ്ഞു. പ്രളയത്തില്‍ വെള്ളം നിറഞ്ഞ മൈതാനത്തില്‍ ഒരുകൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അവരില്‍ മൂന്ന് പേര്‍ കുഴിയില്‍ മുങ്ങിപ്പോയത്. മരിച്ചവര്‍ മൂന്ന് പേരും ജഹാംഗിര്‍പുരി- എച്ച് ബ്ലോക്കില്‍ താമസിക്കുന്നവരാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ദില്ലി പോലീസ് അറിയിച്ചു.

വൈകുന്നേരം മൂന്ന് മണിയോടെയാണ് അഗ്നിശമന സേനയില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഒപ്പം കളിക്കുകയായിരുന്ന മറ്റ് കുട്ടികള്‍ സമീപത്തുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തപ്പോഴേക്കും മൂവരും മരിച്ചിരുന്നു. പിയൂഷ് (13), ആശിഷ് (10), നിഖില്‍ (8) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...