മസാച്യുസെറ്റ്സിലെ കാറപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസാച്യുസെറ്റ്സ്പ്രേം: മസാച്യുസെറ്റ്സിലെ കാറപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ മരിച്ചു. കുമാര്‍ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ബെര്‍ക്ഷിര്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ മനോജ് റെഡ്ഢി ദോണ്ട(23), ശ്രീധര്‍ റെഡ്ഢി ചിന്തകുന്‍ത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഢി (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി ബെര്‍ക്ഷിര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. കൊല്ലപ്പെട്ട വിദ്യാർത്ഥികൾ ന്യൂ ഹേവന് യൂണിവേഴ്സിറ്റി , സേക്രഡ് ഹാർട് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിക്കുന്നവരാണ്. മസാച്യുസെറ്റ്സ് സംസ്ഥാന പോലീസും പ്രാദേശിക പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആകസ്മിക വിയോഗത്തിൽ ന്യൂ ഹെവൻ യൂണിവേഴ്സിറ്റി ഡീൻ അനുശോചനം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...