ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍: ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ മൂന്ന് പഞ്ചാബ് സ്വദേശികളെ ടെഹ്‌റാന്‍ പോലീസ് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് മേയ് ഒന്നാം തീയതി ടെഹ്റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്റാനില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം. പഞ്ചാബിലെ ഏജന്റ് മുഖേന ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. ദുബായ്-ഇറാന്‍ വഴി ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാര്‍പുരിലെ ഏജന്റ് നല്‍കിയ വാഗ്ദാനം.

തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ച മൂവരും മേയ് ഒന്നാംതീയതി ഇറാനിലെ ടെഹ്റാനില്‍ വിമാനമിറങ്ങി. ടെഹ്റാനില്‍ താമസസൗകര്യം നല്‍കുമെന്നും ഏജന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ടെഹ്റാനിലെത്തിയതിന് പിന്നാലെയാണ് മൂവരെക്കുറിച്ചും വിവരം ലഭിക്കാതിരുന്നതെന്നും പിന്നീടാണ് തട്ടിക്കൊണ്ടുപോയവരുടെ സന്ദേശം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ ഇവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. കൈകളില്‍നിന്ന് ചോരയൊലിക്കുന്നനിലയില്‍ മൂവരെയും കെട്ടിയിട്ട വീഡിയോദൃശ്യങ്ങളും തട്ടിക്കൊണ്ടുപോയവര്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി.

അക്രമിസംഘത്തിന്റെ ഫോണില്‍നിന്ന് യുവാക്കളും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍, മേയ് 11-ാം തീയതിക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവാക്കളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇറാനില്‍നിന്ന് മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിരുന്നു. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബങ്ങളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇറാന്‍ അധികൃതരെ വിവരമറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നുപേരെയും ടെഹ്‌റാന്‍ പോലീസ് മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....