കടയ്ക്കാമണ്ണിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂർ മൂവാറ്റുപുഴ പാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പത്തനാപുരം കടയ്ക്കാമണ്ണിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പുനലൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറും തകരാറിലായി നിർത്തി ഇട്ടിരുന്ന തമിഴ്നാട് സ്വദേശികളുടെ ക്വാളിസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ക്വാളീസ് വാഹനത്തിൻ്റെ തകരാർ പരിഹരിക്കുന്നതിനായി റോഡിന്റെ വശം ചേർന്നു നിൽക്കുന്നതിനിടെയാണ് ഇന്നോവ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.

ഗുരുതര പരിക്കേറ്റ തിരുനെൽവേലി സ്വദേശി 27 വയസുകാരനായ സുബ്ബക്കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പുന്നല സ്വദേശികളായ രണ്ട് യുവാക്കളാണ് ഇന്നോവയിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കില്ല. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പത്തനാപുരം പോലീസ് കേസ്സെടുത്തിട്ടുണ്ട്. കടയ്ക്കാമൺ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. മൂന്ന് മാസത്തിനിടെ പതിനഞ്ചോളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...