എത്തിക്‌സ് പാലിക്കാത്തതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എത്തിക്‌സ് പാലിക്കാത്തതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1000 ജീവനക്കാരെ പുറത്താക്കിയെന്ന് എയര്‍ ഇന്ത്യ. വിനോദത്തിന് വേണ്ടിയുള്ള സൗജന്യയാത്ര ദുരുപയോഗം ചെയ്തത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കമ്പനി സിഇഒ കാംബെല്‍ വില്‍സണാണ് ഇക്കാര്യം അറിയിച്ചത്.കമ്പനിയുടെ ചട്ടങ്ങള്‍ പാലിക്കാത്തതിന് ഓരോ വര്‍ഷവും നിരവധി ജീവനക്കാരേയാണ് പുറത്താക്കേണ്ടി വരുന്നതെന്നും സിഇഒ വിശദീകരിച്ചു. വിമാനത്തിലേക്ക് കൃത്രിമമായി സാധനങ്ങള്‍ കൊണ്ടുവരിക, ചാര്‍ജ് ഈടാക്കാതെ അധിക ബാഗേജ് അനുവദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ജീവനക്കാര്‍ക്കെതിരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കമ്പനിയുടെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള വിനോദയാത്ര പദ്ധതി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 4,000 പേര്‍ക്കെതിരെയാണ് അച്ചടക്കനടപടിയെടുത്തത്. ഈ വര്‍ഷം ജീവനക്കാരെ സംബന്ധിച്ചടുത്തോളം ബുദ്ധിമുട്ടേറിയ വര്‍ഷമായിരിക്കുമെന്നും എയര്‍ ഇന്ത്യ സിഇഒ സൂചന നല്‍കി. മിഡില്‍ഈസ്റ്റിലെ സാഹചര്യത്തിന് അനുസരിച്ച് ജീവനക്കാരുടെ സാഹചര്യവും മാറിയേക്കുമെന്ന സൂചനകളും കമ്പനി സിഇഒ നല്‍കിയിട്ടുണ്ട്. അതേസമയം ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ ഇന്ത്യ കടക്കുകയാണെന്ന സൂചനകള്‍ കമ്പനി നേരത്തെ തന്നെ നല്‍കിയിരുന്നു. റൂട്ടുകള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചും ചിലവ് ചുരുക്കല്‍ നടപ്പിലാക്കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....