ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ നാളെ (20) മുതൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ നാളെ (20) മുതൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്തുന്നതിന് അനുമതി നൽകി. മൂന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. 19 സർവീസുകളാണ് ഉണ്ടാവുക. രാവിലെ 7.30 മുതൽ രാത്രി 8.30 വരെയുള്ള സമയത്താണ് ഈ മൂന്ന് ബസുകളുടെയും സർവീസ് ക്രമീകരിച്ചിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി, കെ.എസ്.ടി.പി എന്നിവർ റോഡിൽ സംയുക്ത പരിശോധന നടത്തുകയും നിർമ്മാണ കരാർ കമ്പനിയുമായി ചർച്ച നടത്തി ഇതിൻറെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു.

എ.സി റോഡിൻറെ നവീകരണത്തെ തുടർന്ന് നിരവധി നാളുകളായി ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. റോഡിൻറെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് നിലവിൽ മൂന്ന് ബസ്സുകൾക്ക് സർവീസിന് അനുമതി നൽകിയത്.

7.30 ന് ആലപ്പുഴ ചങ്ങനാശ്ശേരി ആദ്യ ബസിന്റെ സർവീസ് ആരംഭിക്കും. സമയക്രമം ചുവടെ:
7.30 ന് ആലപ്പുഴ -ചങ്ങനാശ്ശേരി, 9.00 ചങ്ങനാശ്ശേരി- ആലപ്പുഴ, 10.40 ആലപ്പുഴ-ചങ്ങനാശ്ശേരി, 11.50 ചങ്ങനാശ്ശേരി-ആലപ്പുഴ, 1.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 2.10 ചങ്ങനാശ്ശേരി-ആലപ്പുഴ, 3.30 ആലപ്പുഴ-ചങ്ങനാശ്ശേരി, 5.00 ചങ്ങനാശ്ശേരി-ആലപ്പുഴ.

രണ്ടാമത്തെ ബസ്സിന്റെ സമയക്രമം:
8.00ന് ആലപ്പുഴ-ചങ്ങനാശ്ശേരി, 9.30 ചങ്ങനാശ്ശേരി-ആലപ്പുഴ, 10.40 ചങ്ങനാശ്ശേരി-ആലപ്പുഴ, 1.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 3.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 6.00 ചങ്ങനാശ്ശേരി-ആലപ്പുഴ.

മൂന്നാമത്തെ ആലപ്പുഴ ചങ്ങനാശ്ശേരി ബസ് 8 30ന് സർവീസ് ആരംഭിക്കുന്നു. സമയക്രമം ചുവടെ:
8.30ന്‌ ആലപ്പുഴ-ചങ്ങനാശ്ശേരി, 10.00 ചങ്ങനാശ്ശേരി-ആലപ്പുഴ, 11. 20 ആലപ്പുഴ-കോട്ടയം, 2.00-കോട്ടയം-തിരുവല്ല, 3.00 തിരുവല്ല- ചങ്ങനാശ്ശേരി, 4.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 5.30 ചങ്ങനാശ്ശേരി-ആലപ്പുഴ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...