വരൂ, മധ്യപ്രദേശിലെ ഹില്‍ സ്റ്റേഷനുകള്‍ കാണാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഭൂമികയാണ് മധ്യപ്രദേശ്. കോട്ടകളും കൊട്ടാരങ്ങളും ചരിത്രാവശിഷ്ടങ്ങളും ഒക്കെയായി യാത്രികര്‍ക്ക് ആവേശകരമായ ഒരുയിടമാണ് മധ്യപ്രദേശ്. ഇതുമാത്രമല്ല മനോഹരമായ ഹില്‍ സ്റ്റേഷനുകളുമുണ്ടിവിടെ. പെട്ടെന്നുള്ള രണ്ട് ദിവസത്തെ ഉല്ലാസ യാത്രകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഇടങ്ങളാണിതെല്ലാം. സര്‍റിയല്‍ ലാന്‍ഡ്സ്‌കേപ്പും ശാന്തമായ അന്തരീക്ഷവും ഉള്ള ഈ ഹില്‍ സ്റ്റേഷനുകള്‍ തീര്‍ച്ചയായും നിങ്ങളെ ആകര്‍ഷിക്കും. മധ്യപ്രദേശിലെ ഗംഭീരമായ ചില ഹില്‍ സ്റ്റേഷനുകളെക്കുറിച്ച് അറിയാം:

പച്മറി ഹില്‍
സത്പുര പര്‍വ്വതനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ‘സത്പുരകളുടെ രാജ്ഞി’ എന്നും അറിയപ്പെടുന്നു. പാണ്ഡവാസ് ഗുഹ, പ്രിയദര്‍ശിനി, അപ്‌സര വിഹാര്‍ എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ച് ഗുഹകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്. അതിശയകരമായ സൂര്യാസ്തമയ കാഴ്ചകളാള്‍ മോഹിപ്പിക്കുന്ന ഇടങ്ങളും ഇവിടെയുണ്ട്. രാജേന്ദ്രഗിരി സൂര്യാസ്തമയ പോയിന്റില്‍ നിന്നുള്ള കാഴ്ചകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത യാത്രാനുഭവങ്ങള്‍ നല്‍കും.

മണ്ടു കുന്ന്
മധ്യപ്രദേശിലെ ഈ പുരാതന നഗരം, ഇവിടുത്തെ വാസ്തുവിദ്യാ സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഈ ഹില്‍സ്റ്റേഷന്റെ മറ്റൊരു ആകര്‍ഷണം പ്രകൃതിദൃശ്യങ്ങളാണ്. മണ്‍സൂണ്‍ക്കാലമാണ് പ്രകൃതിഭംഗി ഏറ്റവും നന്നായി അനുഭവിക്കാന്‍ സാധിക്കുന്നത്. കോട്ട മതിലുകളും കുന്നുകളും അനുയോജ്യമായ ഒരു പ്രതിരോധ തന്ത്രം സൃഷ്ടിക്കുന്ന പ്രകൃതിദത്തമായ സംരക്ഷണം കാരണം ഈ ലക്ഷ്യസ്ഥാനം പുരാതനകാലത്ത് തന്ത്രപ്രധാനമായ ഒരുയിടമായിരുന്നു. സുന്ദരമായ ഈ പ്രദേശം നിങ്ങളെ മോഹവലയത്തിലാക്കും.

ടാമിയ ഹില്‍
പര്‍വ്വതങ്ങളുടെയും ഇടതൂര്‍ന്ന വനങ്ങളുടെയും മികച്ച കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മധ്യപ്രദേശിലെ ഏറ്റവും മികച്ച രഹസ്യങ്ങളില്‍ ഒന്നാണിത്. നഗരജീവിതങ്ങളില്‍ നിന്നും ആധുനിക ആഡംബരങ്ങളില്‍ നിന്നും സ്വയം വിച്ഛേദിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം. വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നൊരുയിടമാണ്. ഇവിടെയുള്ള പല ജന്തുജാലങ്ങളും ഔഷധ സസ്യങ്ങളുമുണ്ട്. കൂടാതെ 2500 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള പാറക്കെട്ടുകളുമുണ്ട്!

ശിവപുരി ഹില്‍
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 462 മീറ്റര്‍ ഉയരത്തിലാണ് ശിവപുരി ഹില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ജാദവ് സാഗര്‍ ജീല്‍, ചന്ദ്പാത ജീല്‍ തുടങ്ങിയ മനോഹരമായ തടാകങ്ങള്‍ ഉണ്ട്. മാധവ് നാഷണല്‍ പാര്‍ക്കും ബംഗംഗ ക്ഷേത്രവുമാണ് ഇവിടെ സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങള്‍. കൂടാതെ കരേര പക്ഷി സങ്കേതത്തിലെ പ്രദേശങ്ങള്‍ ഇവിടെയാണ്. പ്രകൃതിസ്‌നേഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ആവേശകരമായ അനുഭവം സമ്മാനിക്കുന്ന ഈ മലനിരകള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...