യു.എസിൽ വാഹനാപകടത്തിൽ ഇന്ത്യൻകുടുംബത്തിലെ മൂന്നംഗങ്ങൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: യു.എസിലെ ടെക്‌സസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് മരിച്ചത്. അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകന്‍ ആദിര്‍യാന്‍ (14) അപകടസമയത്ത് ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഇനി ആ കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം ആദിര്‍യാനാണ്. ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യു.എസ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മകളെ നോര്‍ത്ത് ടെക്‌സസിലെ കോളേജിലാക്കാന്‍ പുറപ്പെട്ടതായിരുന്നു അരവിന്ദും പ്രദീപയും. ഈയടുത്ത് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്‍ഡ്രില്‍ ഡാലസ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗതയിലുമാണ് ഉണ്ടായിരുന്നത്. അരവിന്ദിന്റെ കാറിലേക്ക് വന്നിടിച്ച കാറിന്റെ ഡ്രൈവറുടേത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ആദിര്‍യാന് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ ഗോഫണ്ട് മി പേജ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...