കൈക്കൂലി കേസിൽ മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ടോറസ് ലോറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്‍റ് ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി. ഷാജൻ, എം.ആർ. അനിൽകുമാർ, അജിത് ശിവൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥരേയും ഏജന്റ് രാജീവനെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തു. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം 20ന് സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻസ് ബ്യൂറോ നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഇവ പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇടനിലക്കാരനായ രാജീവാണ് കൈക്കൂലി ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചിരുന്നത്.

ഷാജന്‍റെ ബന്ധുവായ ബാബുവിന്‍റെ അക്കൗണ്ടിലേയ്ക്ക് കഴിഞ്ഞ ഡിസംബർ ആറു മുതൽ ജനുവരി 17 വരെ 2.64 ലക്ഷം രൂപയും എം.ആർ. അനിൽ പരിചയക്കാരിയും തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ നീതു എസ്. നായരുടെ അക്കൗണ്ടിലേയ്ക്ക് 23,000 രൂപയും, ശ്രീജിത്ത് സ്വന്തം അക്കൗണ്ടിലേയ്ക്ക് 3.77 ലക്ഷവും കൈക്കൂലിയായി വാങ്ങി. ലോറിയുടമ കൂടിയായ രാജീവിന് പാസില്ലാതെ മണ്ണ് കടത്താനും ഉദ്യോഗസ്ഥർക്ക് കൂട്ടു നിന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...