മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപിമാർ ; ലോക്‌സഭയിലെ അനിശ്ചിതകാല സസ്പെൻഷൻ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : ലോക്‌സഭയിൽ നിന്ന് സ്പീക്കർ അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്ത മൂന്ന് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. പാർലമെൻറ് സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധം ഉയർത്തി ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്. അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലായിരുന്നു സംഭവം. കോൺഗ്രസ് എംപിമാരായ കെ ജയകുമാർ, അബ്ദുൾ ഖലീൽ, വിജയകുമാർ വിജയവസന്ത് എന്നീ എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഈ മൂന്ന് പേരുടെയും സസ്പെൻഷൻ പിന്നീട് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു. മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിയുടെ സിറ്റിങിൽ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. രാജ്യസഭയില്‍ 11 പേരെയും സമാനമായ രീതിയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭ പ്രിവിലേജ് കമ്മിറ്റി കഴിഞ്ഞയാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. മറ്റ് എംപിമാരെ ശൈത്യകാല സമ്മേളന കാലയളവിലേക്ക് മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...