സിബിഐ ഡയറക്ടർ ; പരിഗണനാ പട്ടിക മൂന്നിലേക്ക് ചുരുങ്ങി ; പുതിയ പട്ടികയിൽ ബെഹ്റ ഇല്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേരളത്തിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം പന്ത്രണ്ടു പേർ ഉണ്ടായിരുന്ന ആദ്യ പട്ടിക മൂന്നംഗ പട്ടികയിലേക്ക് ചുരുക്കി. ഇതോടെ ഡയറക്ടർ സ്ഥാനത്തേക്ക് ബെഹ്റ വരില്ലെന്ന് ഉറപ്പായി.

സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നൽകി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ചൻ ചൗധരി എന്നിവർ ഉൾപ്പെട്ട സമിതിയാണ് യോഗം ചേർന്നത്.

അതേസമയം പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്. അധികം വൈകാതെ തന്നെ സിബിഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആർ കെ ശുക്ല വിരമിച്ചതോടെയാണ് തലപ്പത്ത് പുതിയ ആളെത്തുന്നത്. നിലവിൽ അഡീഷണൽ ഡയറക്ടറായ പ്രവീൺ സിൻഹയാണ് ചുമതല വഹിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...