പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലെ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ വൈകീട്ടായിരുന്നു ഇവര്‍ പത്തനംതിട്ടയില്‍ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്. പല വാഹനങ്ങളിലും ഇടിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പോലീസുകാരില്‍ ഒരാള്‍ ഇറങ്ങിയോടി. മറ്റുള്ളവര്‍ നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ലഹരിക്കെതിരെ പോലീസ് ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ ലഹരിയില്‍ വാഹനമോടിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. ഇന്നലെ അര്‍ധരാത്രി തന്നെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























