സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ പോലീസ് പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് അയൽവാസി കൂടിയായ 28 വയസ്സുള്ള പറപ്പൂക്കര സ്വദേശി അഖിലിനെ രോഹിത് കൊലപ്പെടുത്തിയത്. രാത്രി ഏകദേശം 8 മുക്കാലോടെ അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ച് മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുതുകയായിരുന്നു.

സഹോദരിയെ അഖില്‍ ശല്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ രോഹിത് ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂക്കര സ്വദേശികളായ പോപ്പി എന്നറിയപ്പെടുന്ന വിബിന്‍, ഗിരീഷ് എന്നിവരാണ് മറ്റ് പ്രതികൾ. പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് ബീഡി വലിച്ച ഒരു കേസ്സിലെ പ്രതിയാണ് രോഹിത്. മറ്റൊരു പ്രതിയായ വിബിന്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു അടക്കം നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...