എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു സമദ് (27), സാജിദ് ജമാൽ (26), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ (27)‌ എന്നിവരാണ് പിടിയിലായത്. ഇതിൽ അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണു സഹോദരങ്ങൾ. ഇവരെ കഴിഞ്ഞ വർഷം 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍ മൂവർ സംഘം പോലീസിന് നേരെ നായകളെ അഴിച്ചുവിട്ടെങ്കിലും മൂന്ന് പേരേയും പോലീസ് പിടികൂടി. ഡാന്‍സാഫ് ടീമും പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സെപഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്നും 6.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....