സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വീടിനകത്ത് കയറിസ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പോലീസ് പിടിയില്‍. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പുട്ട് തകര്‍ത്താണ് രണ്ട് പവനോളം വരുന്ന സ്വര്‍ണമാല ബന്ധുവായ 17കാരന്‍ കവര്‍ന്നത്. സംഭവത്തില്‍ മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മാല വില്‍ക്കാന്‍ അബ്ദുല്‍ ഗഫൂറിന് കൈമാറുകയായിരുന്നു.

ഗഫൂര്‍ വളാഞ്ചേരി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയുടെ സഹായത്തോടെ ടൗണിലെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വില്‍ക്കുകയും തുക കൈമാറുകയും ചെയ്തു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍, എസ്.ഐമാരായ സുരേഷ് കുമാര്‍, ബിജു, സി.പി.ഒമാരായ ബൈജു പീറ്റര്‍, ശൈലേഷ് എന്നി വരാണ് അന്വേഷണ സംഘത്തി ല്‍ ഉണ്ടായിരുന്നത്. മാല വില്‍ക്കാന്‍ സഹായിച്ച യുവതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...