വഴിയരികിൽ സംസാരിച്ചുനിന്ന വിദ്യാർഥിയെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വഴിയരികിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർഥി കയ്യേറ്റത്തിന് വിധേയനായ സംഭവത്തിൽ ആറന്മുള പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച  പകൽ രണ്ടിന് കോഴഞ്ചേരി വാഴക്കുന്നം അക്വഡക്റ്റിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർഥിക്കാണ്, അതുവഴി കാറിൽ സഞ്ചരിച്ചുവന്ന പ്രതികളിൽ നിന്നും മർദ്ദനമേറ്റത്. കൂട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പോലീസ് പ്രതികളായ അയിരൂർ കൈതക്കോടി പുതിയകാവ് കിമഠത്തിൽ വീട്ടിൽ ഗംഗാധരൻ നായരുടെ മകൻ സുജിത് കുമാർ (43), ഭാര്യ അനുപമ സുജിത് (37), തെള്ളിയൂർ പുതക്കൊള്ളിൽ വീട്ടിൽ പി കെ ചന്ദ്രൻ നായരുടെ മകൻ അനു പി ചന്ദ്രൻ (43) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിദ്യാർഥികളെ കണ്ട് കാറിൽ നിന്ന് ഇറങ്ങിയവര്‍  അവരെ ചോദ്യം ചെയ്യുകയും കുട്ടികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മൂന്നാം പ്രതിയെ വിളിച്ചുവരുത്തി  മർദ്ദിക്കുകയുമായിരുന്നു എന്നാണ് കേസ്.

അനുവാണ് ആദ്യം വിദ്യാർഥിയെ മർദ്ദിച്ചത്, താഴെ വീണിട്ടും മൂവരും ചേർന്ന് മർദ്ദനം തുടർന്നു. ഡി.വൈ.എസ്.പി എസ്.നന്ദകുമാറിന്റെ നിര്‍ദ്ദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലിസ് വ്യാഴാഴ്ച രാത്രി തന്നെ പ്രതികളെ പിടികൂടി.  പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ രാജേഷ് കുമാർ, അനിരുദ്ധൻ, എ എസ് ഐ സജീഫ് ഖാൻ, സി പി ഓമാരായ അഖിൽ, സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
———————-
വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...