കേരളപ്പിറവി ദിനത്തിൽ കൈരളിപ്പെരുമ മെഗാ പ്രദർശനവുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരളപ്പിറവി ദിനത്തിൽ കൈരളിപ്പെരുമ മെഗാ പ്രദർശനവുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. സംസ്ഥാന രൂപീകരണത്തിന്റെ 66 വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിന്റെ പ്രൗഢമായ സാംസ്കാരികത്തനിമയും ചരിത്രവും പൗരാണികതയുടെ മാഹാത്മ്യവും വിളിച്ചോതുന്ന അതിവിപുലമായ പ്രദർശനവുമായാണ് എണ്ണൂറാംവയൽ സ്കൂൾ കേരളപ്പിറവി ആഘോഷിക്കുന്നത്. നവംബർ 1 ന് രാവിലെ 10 മുതലാണ് പ്രദർശനം. കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി 1000 ൽ അധികം അമൂല്യങ്ങളായ പുരാവസ്തുക്കളുടെ ശേഖരമാണ് പ്രദർശനത്തിലൊരുക്കുക.

1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമാകും. പ്രദർശനത്തിലെ കൗതുക കാഴ്ചയായി എത്തുന്നത് ഏതാനും മൃഗങ്ങളാണ്. ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി വിലസിയ മൃഗങ്ങളാണ് കാഴ്ചയിലെ കൗതുകമായി മാറുക. ചാർളി, ബാഹുബലി സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിര, കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ എന്ന ഒട്ടകം, പഞ്ചവർണതത്തയിൽ അഭിനയിച്ച അമ്മു എന്ന് പേരുള്ള കഴുത, പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികൾ , ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന എന്ന വിചിത്ര ജീവി, തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകൾ, വർണ്ണ തത്തകൾ, പേർഷ്യൻ പൂച്ചകള്‍, അമേരിക്കൻ ഹാംസ്റ്റർ

കൂടാതെ തേന്മാവിൻ കൊമ്പത്ത്‌ സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ്‌ എന്ന സിനിമയിൽ ഉപയോഗിച്ച രഥം, തുടങ്ങി നിരവധി പക്ഷി മൃഗാദികളാൽ കൗതുകമാർന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി, കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക, ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട, ആമപ്പെട്ടി, മന്ന്, തോല, റാത്തൽ, നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...