കെആർ മാർക്കറ്റിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ജ്വല്ലറിയിലെത്തി ഉടമയായെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കടയിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന ആയുധധാരികളായ കവർച്ച സംഘത്തിലെ മൂന്നുപേരെ ബെലഗാവിയിൽ നിന്ന് കെആർ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 20 ഗ്രാം സ്വർണ്ണ മംഗളസൂത്രം, 6 ഗ്രാം കമ്മലുകൾ, 12,000 രൂപ, കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റൾ എന്നിവ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ , ജനുവരി 24 ന് വൈകുന്നേരം 4 മണിയോടെ അവന്യൂ റോഡിലെ ജ്വല്ലറിയിൽ, ഉടമയായ നാഗരാജും അമ്മയും ഉണ്ടായിരുന്ന സമയത്താണ് കവർച്ച നടന്നത്. അഞ്ചംഗ സംഘമാണ് ഇവിടെ കവർച്ചക്കെത്തിയത്. ഹിന്ദിയിൽ സംസാരിച്ച കവർച്ചക്കാർ നാഗരാജിനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും കൈകാലുകൾ ബന്ധിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.തുടർന്നായിരുന്നു ജ്വല്ലറിയിൽ മോഷണം നടത്തിയത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പോലീസ് പിടികൂടി. അറസ്റ്റിലായവരെ ജ്വല്ലറിയി ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...