വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി കൈയ്യാങ്കളി ; ആറ്റിങ്ങലിൽ മൂന്ന് പോലീസുകാര്‍ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍: വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പോലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി. ബെവറേജിൽ നിന്നും മദ്യം വാങ്ങി വന്ന പോലീസുകാര്‍ തൊട്ടടുത്തുള്ള വീടിന് മുന്നിൽ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ആറ്റിങ്ങൽ നഗരൂരിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പോലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്കോ മദ്യവിൽപനശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികിൽ മൂത്രമൊഴിക്കുകയായിരുന്നു.

റെയിൽവേ ഉദ്യോഗസ്ഥനായ ഈ വീടിൻ്റെ ഗൃഹനാഥൻ ഇവരുടെ നടപടി ചോദ്യം ചെയ്തു വരികയും പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് സ്ഥലത്ത് എത്തി. ഈ പോലീസുകാരെ കസ്റ്റഡിയിൽ എടുത്തു. ഇവര്‍ ചങ്ങനാശ്ശേരിയിൽ നിന്നും സംസ്ഥാന സമ്മേളനത്തിനായി എത്തിയ പോലീസുകാരാണ് എന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....