Wednesday, May 8, 2024 8:37 am

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി; ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2.30നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. 60 അംഗങ്ങള്‍ വീതമുള്ള മൂന്ന് നിയമസഭകളുടെയും കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് തീയതി പ്രഖ്യാപിക്കുന്നത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപി സഖ്യമാണ് ഭരണം നടത്തുന്നത്. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് ത്രിപുരയിലെ ശ്രദ്ധേയ കാഴ്ച. സീറ്റ് ധാരണ ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ത്രിപുരയിലെ 60 സീറ്റുകളില്‍ 20ലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. സംസ്ഥാനത്ത് 25 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. കഴിഞ്ഞ മേയില്‍ ബിജെപിയുടെ മണിക് സാഹ ത്രിപുരയില്‍ ഭരണത്തിലെത്തി. സംസ്ഥാനത്ത് ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗു​ജ​റാ​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക്ക​രി​ച്ചു

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച ന​ട​ന്ന...

സഹകരണ ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക് ; സാമ്പത്തിക അച്ചടക്കം വിലയിരുത്തും

0
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്‍ത്തനവും വിലയിരുത്തി റേറ്റിങ്...

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...