കാട്ടാനയെ കണ്ട് ഭയന്നോടിയ ഗര്‍ഭിണിക്ക് പരിക്ക്; ഗർഭസ്ഥ ശിശു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴു മാസം ഗർഭിണിയായിരുന്ന ആദിവാസി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടർന്ന് യുവതിയെ മൂന്നാറിലെത്തിച്ചത് 10മണിക്കൂറിനു ശേഷമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

അംബിക ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലാണ്. രാവിലെ എട്ടു മണിയോടെ കുളിക്കാൻ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ചോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് പുഴയോരത്ത് രക്തസ്രാവമുണ്ടായി ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ബന്ധുക്കൾ അംബികയെ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ സ്ട്രെച്ചറിൽ കിടത്തിയ ശേഷം ജീപ്പിൽ കെട്ടി വച്ചാണ് പെട്ടി മുടിയിലെത്തിച്ചത്.

അവിടെ നിന്നും 108 ആംബുലൻസിൽ വൈകിട്ട് ഏഴുമണിയോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തിയെങ്കിലും സൗകര്യ കുറവുമൂലം ഐസിയു ആംബുലൻസിൽ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും യുവതിയുടെ നില ഗുരുതരമായിരുന്നു. നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. യുവതിക്ക് മൂന്നു കുട്ടികളുണ്ട്. ഇടമലക്കുടി സ്വദേശിയായ അസ്മോഹനാണ് ഭര്‍ത്താവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ജെ.ഇ.ഇ. മാതൃകയിൽ നടത്താം ; പരീക്ഷാ പരിഷ്കരണത്തിൽ നിലേകനി സമിതിയുടെ നിർദേശങ്ങൾ

0
ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് ; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ...

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...