ഒരു ദിവസം മൂന്ന് മോഷണം ; മോഷ്ടാവ് പോലീസ് വലയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരു ദിവസം മൂന്ന് മോഷണങ്ങള്‍ നടത്തിയ കള്ളനെ പിടികൂടി പോലീസ്. കോട്ടയം മീനച്ചല്‍ സ്വദേശിയായ വേണുഗോപാലിനെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാള്‍ എടത്തലയില്‍ യാത്രക്കാരന്‍റെ പക്കല്‍ നിന്നും മൊബൈല്‍ തട്ടിപ്പറിച്ചെടുത്താണ് മോഷണത്തിന് തുടക്കമിട്ടത്.

എന്നാല്‍ പോലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് എടത്തലയില്‍ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. മൂന്ന് മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്നും പോലീസ് പിടികൂടി. ഇരുപതിലേറെ മോഷണകേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍. റൂറല്‍ എസ്.പി കാര്‍ത്തികേയന്‍റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീര്‍ എസ്.ഐ ആര്‍.വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...