23.6 C
Pathanāmthitta
Tuesday, October 3, 2023 2:18 am
-NCS-VASTRAM-LOGO-new

ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍ ; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ ക്ഷേത്രപൂജാരിമാരായി മൂന്നു യുവതികള്‍. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാരാകാന്‍ തയ്യാറായി നില്‍ക്കുന്നത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് 2022- 2023 അധ്യയന വര്‍ഷത്തിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 12 ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബുവില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

life
ncs-up
ROYAL-
previous arrow
next arrow

അതേസമയം പരിശീലനം പൂര്‍ത്തിയാക്കിയ ഇവരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. വിമാനം ഓടിച്ചാലും, ബഹിരാകാശത്തേക്ക് പോയി വന്നാലും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്ക് നേരിട്ടിരുന്നു. സ്ത്രീ ദൈവങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അതായിരുന്നു സ്ഥിതിയെന്നും എന്നാല്‍ അതിനും ഒടുവില്‍ മാറ്റം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow