Thursday, February 13, 2025 7:19 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു ( എംഎസ്‌സി സുവോളജിക്ക് തുല്യം ) സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍; 9497816632, 9447012027

ജില്ലാ ഇലക്ഷന്‍ വെയര്‍ ഹൗസിന്റെ ഉദ്ഘാടനം 16 ന്
പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് സമീപം പുതുതായി നിര്‍മ്മിച്ച ജില്ലാ ഇലക്ഷന്‍ വെയര്‍ ഹൗസിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 16 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിക്കുമെന്ന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി അറിയിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ
ആദ്യഘട്ട പരിശോധന നടത്തും

പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് സമീപം പുതുതായി നിര്‍മ്മിച്ച ജില്ലാ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ ലോകസഭ ഇലക്ഷന്‍ 2024 ന്റെ മുന്നോടിയായി സെപ്റ്റംബര്‍ 19 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന (എഫ്എല്‍സി) നടത്തുമെന്ന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി അറിയിച്ചു.

പുല്‍വിത്തുകള്‍ വിതരണത്തിന്
പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയിലുളളവര്‍ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും വിവിധ ഇനത്തിലുളള പുല്‍വിത്തുകള്‍ (രാവിലെ 10 മുതല്‍ മൂന്നുവരെ)വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ ആധാര്‍,റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പികളുമായി സെപ്റ്റംബര്‍ 20 ന് മുമ്പായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തണം.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് നടന്നു
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ആകെ 38 കേസുകളാണ് ലഭിച്ചത്. ജില്ലാ പോലീസ് കംപ്ലയിന്റ് അതോററ്റി ചെയര്‍മാന്‍ റിട്ട. ജില്ലാ ജഡ്ജ് എസ്.വി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മുന്‍പാകെ 19 കേസുകള്‍ പരിഗണിച്ചു. ഇതില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന കേസുകള്‍ അടുത്ത സിറ്റിംഗുകളില്‍ പരിഗണിക്കും.

വനിത കമ്മിഷന്‍ സിറ്റിംഗ് തിരുവല്ലയില്‍
വനിത കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കും.

ജാഗ്രതാ നിര്‍ദേശം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി.ലൈന്‍ ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220 / 110 കെ.വി.മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ടിലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കുവാന്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ലൈനിലൂടെ നാളെ മുതല്‍ (15) ഏതുസമയവും വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ് .ഈ സാഹചര്യത്തില്‍ പ്രസ്തുത ലൈനുകളുമായോ ടവറുകളുമായോ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണ്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള 25 വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.
എസ.്എസ്.എല്‍.സി, പ്ലസ് ടു,വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസായവര്‍ക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്,മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍,ഹാര്‍ഡ്വെയര്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് നെറ്റ്വര്‍ക്കിംഗ്, മെഷീന്‍ലേണിംഗ് യൂസിംഗ് പൈത്തണ്‍, ഇന്റീരിയര്‍ ഡിസൈന്‍,ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍ :9188665545,വെബ്‌സൈറ്റ്: ksg.keltron.org .

സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) താഴെപറയുന്ന സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റൊഴിവ്. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റ് ഒഴിവ്. ബിടെക് സിവില്‍/ബി ആര്‍ക്ക് പാസായ വിദ്യാര്‍ഥിനികള്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്, ബിടെക് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് പാസായവര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എം ഇ പി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികളുടെ തൊണ്ണൂറു ശതമാനം ഫീസും കേരള സര്‍ക്കാര്‍ വഹിക്കും. പരിശീലനത്തില്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും രണ്ടു പകര്‍പ്പുമായി (പത്താം ക്ലാസ് ,പ്ലസ് ടു ,ബിടെക് /ബി ആര്‍ക്ക് ,ആധാര്‍,നിര്‍ദിഷ്ട യോഗ്യതകള്‍) ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സെപ്റ്റംബര്‍ 19 ന് രാവിലെ ഒന്‍പതിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000 ,വെബ്‌സൈറ്റ്: www.iiic.ac.in

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തു

0
അഴിക്കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം...

പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ ‘ഇനിഞാൻ ഒഴുകട്ടെ’ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നടത്തി

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുഴകളുടെയും നീർച്ചാലുകളുടെയും ജനകീയ വീണ്ടെടുക്കൽ 'ഇനിഞാൻ ഒഴുകട്ടെ'...

വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം

0
ഡല്‍ഹി: വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റില്‍...

നടുവണ്ണൂർ ശ്രീ കണ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്രചരിതം പ്രകാശനം ചെയ്തു

0
നടുവണ്ണൂർ: ബ്രഹ്മശ്രീ കുയ്യേൽ ഖണ്ഡി ശ്രീധരൻ മാസ്റ്ററുടെ നടുവണ്ണൂർ ശ്രീ കണ്ണമ്പാലതെരു...