മൂന്ന് വയസുകാരന്റെ മരണകാരണം ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂരിലെ മൂന്ന് വയസുകാരന്റെ മരണകാരണം ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ തലച്ചോറിലും ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും. കുഞ്ഞിന്റെ രണ്ടാനച്ഛൻ അർമാൻ പാലക്കാട് നിന്ന് പിടിയിൽ. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണതെന്ന് മൊഴി നൽകിയ അമ്മയും കസ്റ്റഡിയിൽ

ബുധനാഴ്ച വൈകീട്ടാണ് ഷെയ്ക്ക് സിറാജ് എന്ന മൂന്നു വയസുകാൻ തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രണ്ടാനച്ഛനായ പശ്ചിമബംഗാള്‍ സ്വദേശി അര്‍മാനാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തിയതോടെ അര്‍മാൻ ആശുപത്രിയില്‍ നിന്ന് മുങ്ങി.

പിന്നാലെ കുഞ്ഞ് മരിച്ചു. ഇതോടെ തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണതാണെന്നാണ് അമ്മ പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇത് പക്ഷെ പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്.

മുന്താസ്ബിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്‍റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍മാൻ എന്നയാളെ മുംന്താസ്ബി വിവാഹം കഴിച്ചത്. ആശുപത്രിയില്‍ നിന്ന് മുങ്ങിയ അര്‍മാൻ ട്രെയിൻ കയറി പോയതായി പോലീസിന് പെട്ടന്ന് തന്നെ വിവരം കിട്ടി. തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വെച്ച് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...