ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പരസ്പരം അടിപിടി കൂടുകയും യാത്രക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മൂന്നു യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പരസ്പരം അടിപിടി കൂടുകയും യാത്രക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തൻപുരയ്ക്കൽ പി എസ് ശിവലാൽ (26), ഇലവുങ്കൽ കെ ആർ ഉണ്ണികൃഷ്ണൻ(21), പുത്തൻവീട്ടിൽ രജുമോൻ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ വൈകിട്ടാണ് യുവാക്കൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്റ്റാൻഡിൽ ബഹളമുണ്ടാക്കുകയും തുടർന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്. തുടർന്ന് യാത്രക്കാർക്ക് നേരെയും തട്ടിക്കയറി ആക്രമണത്തിന് മുതിർന്നു.

വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം റാന്നി എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിൽ ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും പിടികൂടി. തുടർന്ന് വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ എത്തിച്ചു. പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസ് രജിസ്റ്റർ ചെയ്തു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചു വരുത്തിയ പോലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി ഇവരെ വിട്ടയച്ചു. പോലീസ് സംഘത്തിൽ എസ് ഐ ക്കൊപ്പം സി പി ഓമാരായ ഗോകുൽ, ബിബി, രാഹുൽ, അനു എന്നിവരാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...