കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊളംബോ: കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പോലീസ് അനുരാധാപുരയിൽ അറസ്റ്റ് ചെയ്തത്. കൊളംബോയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ക്രൂരത അരങ്ങേറിയ സ്ഥലം. അറസ്റ്റിലായ യുവാക്കളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാനുള്ള വെറ്റിനറി വിദഗ്ധന്റെ ശ്രമങ്ങൾ പരാതിപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയിൽ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 1976ന് ശേഷം എന്നാൽ വധശിക്ഷ നടപ്പിലാക്കാത്തതിനാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 400 കാട്ടാന ആക്രമണങ്ങളാണ് ശ്രീലങ്കയിലുണ്ടാവുന്നത്. 7000ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ആനയുടെ വാലിൽ യുവാക്കൾ തീ കൊളുത്തുന്നതും അതിന് മുൻപ് വെടിവച്ച് പരിക്കേൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...