Friday, October 11, 2024 3:06 pm

തൃക്കവിയൂർ ഗണേശോത്സവം മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ പരിസമാപ്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തൃക്കവിയൂർ ഗണേശോത്സവം മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ പരിസമാപ്തിയായി. പുലിപ്ര ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച നിമഞ്ജന ഘോഷയാത്ര മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ സമാപിച്ചു. കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രതന്ത്രി മുത്തേടത്തില്ലം കൃഷ്ണയ്യരുടെ മുഖ്യകാർമ്മികേത്വത്തിൽ നിമഞ്ജനാനുജ്ഞ പൂജയും ശ്രീധർമ്മാ ശാസ്താ ശ്രീകോവിലിലേക്ക് ദീപപ്രദിക്ഷണവും നടന്നു. ഗണേശ നിമഞ്ജന ഘോഷയാത്ര മനയ്ക്കച്ചിറ ജംഗ്ഷനിൽ നന്നൂർ ഗണേശ ഘോഷയാത്രയുമായി സംഗമിച്ചാണ് കടവിലേക്ക് നീങ്ങിയത്. നാമജപ സംഘങ്ങൾ വാദ്യഘോഷങ്ങൾ, പുരാണകഥാപാത്ര വേഷങ്ങൾ, നൃത്തശൃംഖല എന്നിവ ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്ക് മിഴിവേകി.

പഞ്ചദിന വൃതാനുഷ്ഠാനത്തോടെ ചെറുഗണേശ വിഗ്രഹങ്ങളുമായി നിരവധി ഭക്തരും ഘോഷയാത്രയിൽ അണിചേർന്നു. പുരാണ പാരായണം, വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ എന്നിവയും നടന്നു. ഡോ.അഭിജിത്ത് ആനന്ദ് (വൈദ്യം), കവിയൂർ സദാശിവമാരാർ (വാദ്യം), ഗ്രീഷ്മ ജയകുമാർ (വിദ്യാഭ്യാസം), സജു മോഹൻ (കർഷകൻ) എന്നിവർക്ക് ഗ്രാമശ്രി പുരസ്കാരം നല്കി സമ്മേളനത്തിൽ ആദരിച്ചു. സംഘാടകസമിതി ഭാരവാഹികളായ ഡോ.ബി.ജി.ഗോകുലൻ, എം.പി.സോമനാഥപ്പണിക്കർ, കെ.ജെ.ശശിധരൻ നായർ, കെ.സി.പ്രദീപ് ചന്ദ്, കെ.റ്റി.രാജേഷ് കുമാർ, അനൂപ് പിള്ള, അഭിലാഷ്.വി.നായർ, മനോജ് പടിഞ്ഞാറ്റുംചേരി, സുനിൽ കച്ചിറമറ്റം, അഖിൽ മോഹൻ, കെ.എൻ.വിജയൻപിള്ള, പ്രേംകുമാർ, സരസമ്മ ശ്രീഭവൻ രമേശ് ബാബു, കെ.കെ.മനോജ്, ശ്രീജ കൃഷ്ണൻ, മനീഷ സുനിൽ, വിഷ്ണു ആര്യാട്ട്,രാഹുൽ ആർ ബാബു എന്നിവർ നേതൃത്വം നൽകി.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഗവേഷണ രംഗത്തേക്ക് പുതുവഴി തുറക്കും – മന്ത്രി

0
തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഗവേഷണ രംഗത്തേക്ക് പുതുവഴി തുറക്കുമെന്ന്...

ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല… പോസ്റ്റുമായി സലീം കുമാര്‍

0
മിമിക്രി ​ലോകത്ത് നിന്നെത്തി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ്...

കാസർഗോഡ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്.ഐ അനൂപിന് സസ്​പെൻഷൻ

0
കാസർഗോഡ്: ഓട്ടോ ​ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർഗോഡ് സ്റ്റേഷനിലെ...

സാരിയിൽ അതീവ സുന്ദരിയായി റിമി ടോമി

0
ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. പിന്നീട്...