കള്ളവോട്ട് ആരോപണം ; വോട്ടെടുപ്പിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കള്ളവോട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. കള്ളവോട്ട് ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ്ങാണ് പരിശോധിക്കുക. ആരോപണം ഉയര്‍ത്തുന്ന മുന്നണികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കും. ഒരിടത്ത് കള്ളവോട്ടിനുള്ള ശ്രമവും മൂന്നിടത്ത് കള്ളവോട്ട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം. കൂടുതല്‍ ആരോപണങ്ങളും യുഡിഎഫിന്‍റേതാണ്. ഇടപ്പള്ളി ജി.എച്ച്‌.എസ്.എസ്സി ലെ 17ാം നമ്പര്‍ ബൂത്തിലെ കള്ളവോട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ് ഇതിനകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

160ാം ബൂത്തില്‍ കള്ളവോട്ട് ആരോപണം ഉന്നയിച്ചത് എല്‍ഡിഎഫാണ്. ജെയിംസ് മാത്യു എന്നയാളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. ഇത് സംബന്ധിച്ചുള്ള പരാതി എല്‍ഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. കള്ളവോട്ട് സ്ഥിരീകരിച്ചാല്‍ അതാത് ബൂത്തുകളില്‍ റീ പോളിങ്ങ് നടത്തേണ്ടിവരും. കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചാല്‍ അത് മുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...